Advertisement

ലോക്ക് ഡൗണ്‍: കെഎസ്ഇബി നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 വരെ തുടരും

March 31, 2020
1 minute Read

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 വരെ തുടരും. ഏപ്രില്‍ 14 വരെ ഓഫിസുകളിലെ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല. വൈദ്യുതി ബില്ലടക്കുന്നതിന് കെഎസ്ഇബിയുടെ വിവിധ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങളകുറിച്ചറിയാന്‍ 1912 എന്ന കാള്‍ സെന്റര്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.

ലോ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗും ഈ കാലയളവില്‍ എടുക്കില്ല. കഴിഞ്ഞ മൂന്ന് ബില്ലുകളുടെ ശരാശരി ഉപഭോഗം കണക്കാക്കിയായിരിക്കും ഈ കാലയളവില്‍ ബില്‍ നല്‍കുന്നത്. ബില്‍, എസ്എംഎസ് ആയോ, ഇമെയില്‍ ആയോ നല്‍കും. കൊറോണ ഭീതി മാറി സാധാരണനിലയിലേക്ക് മടങ്ങിവരുമ്പോള്‍ യഥാര്‍ത്ഥ റീഡിംഗ് എടുത്തശേഷം ബില്ലുകള്‍ പുനര്‍നിര്‍ണയിച്ച് ക്രമപ്പെടുത്തുന്നതായിരിക്കുമെന്നും കെഎസ്ഇബി ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വാര്‍ത്താ കുറിപ്പില്‍ അറയിച്ചു.

 

Story Highlights- Lockdown, KSEB regulations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top