കൊവിഡ് 19മായി ബന്ധപ്പെട്ട് ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി: കേരള പൊലീസ്

കൊവിഡ് 19മായി ബന്ധപ്പെട്ട് ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്ന് കേരള പൊലീസ്. ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൽ കേരള പൊലീസ് അറിയിച്ചു.
കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.
അതേ സമയം, കേരളത്തിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് (68 ) ആണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ്. നേരത്തെ കൊച്ചി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേഠ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കേരളത്തില്‍ 234 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 213 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 20 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
Story Highlights: Strict action to be taken if April Fool posts posts regarding covid 19: Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here