സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേര്‍. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 18392 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 18315 പേര്‍ വീടുകളിലും 77 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 17247 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17228 പേര്‍ വീടുകളിലും 19 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 7254 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7241 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 2737 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2732 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 3258 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3254 പേര്‍ വീടുകളിലും നാല് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 6956 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6945 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 5312 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5281 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 20588 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 20541 പേര്‍ വീടുകളിലും 47 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 20219 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 20171 പേര്‍ വീടുകളിലും 48 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 12642 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12540 പേര്‍ വീടുകളിലും 102 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 21239 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21222 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 8511 പേര്‍ നിരീക്ഷണത്തിലാണ്. 8498 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 11049 പേര്‍ നിരീക്ഷണത്തിലാണ്. 10941 പേര്‍ വീടുകളിലും 108 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 7725 പേര്‍ നിരീക്ഷണത്തിലാണ്. 7562 പേര്‍ വീടുകളിലും 163 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും രണ്ട് പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് എട്ട്, 13 വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.
സംസ്ഥാനത്ത് ആകെ 241 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നും രണ്ട് പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരിച്ചു. ഇതോടെ രണ്ട് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 150 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 7485 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 6381 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here