Advertisement

ലോക്ക് ഡൗണ്‍; ഗോവയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി തണ്ടര്‍ഫോഴ്‌സ്

March 31, 2020
1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ ഗോവയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി തണ്ടര്‍ഫോഴ്‌സ്. ഗോവയിലെ വാസ്‌കോയില്‍ കുടുങ്ങിയ മലയാളികള്‍ക്കാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സ് സഹായവുമായി എത്തിയത്.

ഗോവയിലെ വിമാനത്താവളത്തില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിച്ചിരുന്നില്ല. ഇവരുടെ ദുരിതാവസ്ഥ ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി തണ്ടര്‍ഫോഴ്‌സ് എത്തിയത്.

കൊറോണ വ്യാപനം തടയുന്നതിനുള്ള സന്നദ്ധ സേവനത്തിന് കമ്പനിയുടെ നാല് വാഹനങ്ങള്‍ക്ക് ഗോവ സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കിയിട്ടുണ്ട്. വാസ്‌കോയില്‍ കുടങ്ങിയ മലയാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഈ വാഹനങ്ങളിലെത്തിയാണ് ആവശ്യമായ സാധനങ്ങള്‍ നല്‍കുന്നത്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top