Advertisement

കാസര്‍ഗോഡ് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് ; ആകെ രോഗബാധിതരുടെ എണ്ണം 108 ആയി

March 31, 2020
1 minute Read

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 108 ആയി. തളങ്കര സ്വദേശികളായ 56 വയസുള്ള സ്ത്രീക്കും 23 വയസുള്ള പുരുഷനുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

അതേസമയം, രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നീരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7733 ആയി. ഇതില്‍ 163 പേര്‍ ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പരിശോധനയ്ക്ക് അയച്ചതില്‍ 467 പേരുടെ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.

Story Highlights- coronavirus, covid 19, kasargode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top