Advertisement

ചൈനയിലെ സാമ്പത്തിക മാന്ദ്യം 1.10 കോടിജനങ്ങളെ ബാധിക്കുമെന്ന് ലോകബാങ്ക്

March 31, 2020
2 minutes Read

ചൈനയിലെ സാമ്പത്തിക സ്തംഭനം കിഴക്കനേഷ്യയിലെ 1.10 കോടിജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലാക്കുമെന്ന് ലോക ബാങ്ക്.  കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈന, താൽക്കാലികമായി സാമ്പത്തിക മാന്ദ്യത്തെ മറികടന്നാലും പിന്നീട് വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

വൈറസ് ബാധയിൽ നിന്ന് വിമുക്തി നേടിയാലും ചൈനയുടെ വളർച്ച 2.3ശതമാനമായി കുറുയും. 2019ൽ 6.1ശതമാനമായിരുന്നു വളർച്ച.

ആഗോള ജനസംഖ്യയിൽ അഞ്ചു പേരെ എടുത്താൽ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം നേരിടുന്നവരാണ്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടതും ഗതാഗതം നിർത്തിവച്ചതും കാര്യമായിതന്നെ ജനങ്ങളെ ബാധിക്കും.  ഇതിന്റെ പ്രത്യാഖ്യാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകുമെന്ന് ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.

കൊവിഡ് പടർന്നു പിടിക്കുന്നതിനു മുൻപ് ചൈനയുടെ വളർച്ചാ നിരക്ക് 5.9 ശതമാനം വളർച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നത്. 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്.

Story highlight: World Bank forecasts 1.10 billion people affected by China’s recession

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top