ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് 13 കാരൻ മരിച്ചു

ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് 13 കാരൻ മരിച്ചു. ലണ്ടണിലെ കിംഗ്‌സ് കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് കുട്ടിക്ക് കൊറോണ വൈറസ് ബാധയല്ലാതെ മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിക്ക് കടുത്ത ശ്വാസ തടസമുണ്ടായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയ കുട്ടി കോമയിലുമായിരുന്നു. സാധാരണഗതിയിൽ പ്രായമായ വ്യക്തികളാണ് കൊവിഡ് ബാധയേറ്റ് മരിക്കുക. പത്ത് വയസിൽ താഴെയുള്ള കുട്ടികളും കൊവിഡ് റിസ്‌ക്ക് കാറ്റഗറിയിൽ പെടും. എന്നാൽ പതിമൂന്നു വയസുകാരന്റെ മരണം ഏറ്െ ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ നോക്കിക്കാണുന്നത്.
Read Also : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു
ബെൽജിയമിൽ മരണപ്പെട്ട 12 വയസുകാരിയാണ് കൊറോമ ബാധിച്ച് മരിച്ച യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
അതേസമയം, ബ്രിട്ടണിൽ ഇതുവരെ 381 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്. 1789 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here