Advertisement

നടന്‍ പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി

April 1, 2020
2 minutes Read

ആട് ജീവിതം സിനിമ സംഘം ജോര്‍ദാനില്‍ കുടുങ്ങി. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം
58 പേരാണ് ജോര്‍ദാനില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കാരണം കുടുങ്ങിയത്. അടിയന്തര സഹയാം അഭ്യര്‍ത്ഥിച്ച്
ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. ജോര്‍ദാനില്‍ ഇതുവരെ 274 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ച് അഞ്ചുപേര്‍ മരിച്ചു എന്നാണ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദാനില്‍ നിന്ന് ഉടന്‍ മടങ്ങണമെന്നാണ് സിനിമാ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. നാല് ദിവസം മുന്‍പ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു.

ലോക്ക് ഡൗണ്‍ കാരണം വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കല്‍ സാധ്യമല്ലെങ്കില്‍ ജോര്‍ദാനിലെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുന്‍പ് ഈ സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Story Highlights- Actor Prithviraj, adu jeevitham  team, trapped in Jordan, lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top