കുറിപ്പടിയും എക്‌സൈസ് പാസും ഉണ്ടെങ്കിൽ മദ്യം; സർവീസ് ചാർജ് 100 രൂപ

ഡോക്ടറുടെ കുറിപ്പടിയും എക്‌സൈസ് പാസും ഉള്ളവർക്ക് മദ്യം വീട്ടിലെത്തും. ബെവ്കോ വഴിയെത്തുന്ന മദ്യത്തിന് 100 രൂപയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. എക്സൈസിന്റെ പാസുമായി എത്തുന്നവർക്ക് ബെവ്കോയുടെ എസ് എൽ 9 ലൈസൻസുള്ള ഗോഡൗണിൽ നിന്നും മദ്യം ലഭിക്കും.
എന്നാൽ, മദ്യ വിതരണവുമായി സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സർക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പർജൻ കുമാർ പറഞ്ഞു.
ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മദ്യം നൽകാമെന്ന സർക്കാർ ഉത്തരവ് വന്നതിനു ശേഷമാണ് നടപടിക്രമങ്ങൾ വിശദീകരിച്ചു കൊണ്ട് ബെവ്കോ ഗോഡൗൺ മാനേജർമാർക്ക് ബെവ്കോ എംഡി നിർദേശം നൽകിയിരിക്കുന്നത്.
നിർദേശ പ്രകാരം, ലോക്ക് ഡൗൺ കാലയളവിൽ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാവുക. മൂന്നു ലിറ്റർ വീതം ഒരാൾക്ക് ഒരാഴ്ചത്തേക്ക് എന്ന കണക്കിൽ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നൽകുക. മാത്രമല്ല, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജുകൾ, താലൂക്ക് ആശുപത്രികൾ തുടങ്ങി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ എക്‌സൈസ് പാസ് നൽകു. അവശ്യ സാഹചര്യങ്ങളിൽ ഗോഡൗൺ മാനേജർമാർക്ക് പൊലീസിന്റെയോ
എക്‌സൈസിന്റെയോ സഹായം തേടാവുന്നതും ആണെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം, സർക്കാറിന്റെ തീരുമാനത്തെ എതിർത്ത് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇന്ന് കരിദിനം ആചരിക്കുകയാണ്.
Story highlight: Alcohol if there is a prescription and an excise pass, Service charge of Rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here