Advertisement

നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 1, 2020
1 minute Read

നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിതികരിച്ചു. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നടപടികൾ നിരിക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സെൽ ആരംഭിച്ചു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1100 വിദേശികളുടെ വീസ റദ്ദാക്കി കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ നടത്തുന്നത്. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിസാമുദ്ദീനിൽ എത്തി എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം. 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അവിടെ തമ്പടിച്ചിരുന്നു. മരണപ്പെട്ടവർ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്നവരിൽ ഇതുവരെ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതിൽ അൻപതോളം പേർ തമിഴ്‌നാട്ടിൽ മടങ്ങി എത്തിയവരാണ്. രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 400 ൽ അധികം ആളുകളുടെ പരിശോധനാ ഫലം ഇനി കിട്ടാനുണ്ട്.

സമ്മേളനത്തിന് മലേഷ്യയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ എത്തിയ 800 പുരോഹിതരെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ടൂറിസ്റ്റ് വിസയിൽ വന്ന് മതസമ്മേളനത്തിൽ പങ്കെടുക്കുന്നത് വീസ നിയമത്തിന്റെ ലംഘനമാണ്. ഭാവിയിൽ ഇവർക്ക് ഇന്ത്യയിൽ വരാൻ പറ്റില്ല. ഇവരെ കൂടാതെ 16 രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വീസയിൽ വന്ന് സമ്മേളനത്തിൽ പങ്കെടുത്ത 300 വിദേശികളെയും കരിമ്പട്ടികയിൽ പെടുത്തും.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top