Advertisement

അതിഥി തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിന് കേരളത്തിന് നന്ദി അറിയിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

April 1, 2020
2 minutes Read

രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതിന് കേരളത്തിന് നന്ദി പറഞ്ഞ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ പങ്ക് വച്ചത്.

സംസ്ഥാന ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിനാണ് അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യവും കരുതലും ഒരുക്കിയതിന് നന്ദി അറിയിച്ച് കത്തയച്ചത്. അതിഥി തൊഴിലാളികള്‍ക്കായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഗ്രീവന്‍സ് സെല്‍ സെക്രട്ടറിയും സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ഡോ. പി.ബി സലീം അറിയിച്ചു.

Story Highlights- lock down, coronavirus, West Bengal thanked Kerala for providing facilities to other state workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top