സ്‌പെയിനിലും കൊവിഡ് മരണം പതിനായിരം കടന്നു

കൊവിഡ് 19 ബാധിച്ച് സ്‌പെയിനിൽ മരിച്ചവരുടെ എണ്ണം 10,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 616 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണം 10,003 ആയി. ഇറ്റലിയിൽ 13,155 ആണ് മരണസംഖ്യ. 6,120 പുതിയ കേസുകളാണ് സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ വർധന മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മരണസംഖ്യ ഉയർന്നു. രാജ്യത്ത് നേരത്തെ രോഗികളുടെ എണ്ണത്തിൽ നിത്യേന 20 ശതമാനത്തിന്റെ വർധനവുണ്ടായിരുന്നപ്പോൾ ഇപ്പോഴത് 12 ശതമാനത്തിലും താഴെയായി കുറഞ്ഞെന്ന് കണക്കുകൾ കാണിക്കുന്നു.
Read Also: കൊവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ച് ഉത്തര കൊറിയ
അതേസമയം 24 മണിക്കൂറിനിടെ 760 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഇവിടെ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതും ആരോഗ്യപ്രവർത്തകർക്ക് ആശ്വാസം നൽകുന്നുണ്ട്. അതിശക്തമായ നിയന്ത്രണങ്ങളാണ് രാജ്യത്ത് തുടരുന്നത്. ഏപ്രിൽ 13 വരെ ലോക്ക് ഡൗൺ തുടരുമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മെയ് മാസം വരെയെങ്കിലും ലോക്ക് ഡൗൺ തുടരേണ്ടിവരുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. സ്പെയിനിൽ 26,743 പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ ഇറ്റലിയിൽ 18,278 പേർക്ക് രോഗം ഭേദമായി. സ്പെയിനിൽ 5,872 പേരും ഇറ്റലിയിൽ 4,035 പേരും അതീവ ഗുരുതരാവസ്ഥയിലാണ്.
spain death toll crossed 10000, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here