അതിഥി തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി രണ്ടു കോടി രൂപ

കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ലേബര്‍ കമ്മീഷണര്‍ക്ക് രണ്ടു കോടി രൂപ അനുവദിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണം, അവശ്യ സാധനങ്ങള്‍, എല്‍പിജി ഗ്യാസ്, മണ്ണെണ്ണ, സ്റ്റൗ, വിറകുള്‍പ്പെടെയുള്ള ചെലവുകള്‍,മുതലായവയ്ക്ക് തുക വിനിയോഗിക്കും.
സംസ്ഥാനമൊട്ടാകെ ഇതുവരെ വരെ 5,468 ക്യാമ്പുകളിലായി 1,65,838 അതിഥി തൊഴിലാളികളാണുള്ളത്. ഇവര്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് മറ്റ് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ദൈനംദിന വിവര ശേഖരണം നടത്തി ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
അതിഥി തൊഴിലാളികളുടെ സുരക്ഷാ സൗകര്യങ്ങള്‍ (പ്രതിരോധ മാസ്ക്കുകള്‍, സോപ്പ്, സാനിറ്റൈസര്‍), വിനോദ ഉപാധികള്‍, കുടിവെള്ളം, ശുചിമുറികള്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം, തൊഴിലാളികളുടെ ആരോഗ്യനില എന്നിവ തൃപ്തികരണമാണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുണ്ട്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here