Advertisement

വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതൽ 500 രൂപ വീതം കേന്ദ്ര സർക്കാർ നിക്ഷേപിക്കും

April 2, 2020
1 minute Read

വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതൽ 500 രൂപ വീതം കേന്ദ്ര സർക്കാർ നിക്ഷേപിക്കും

രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതൽ കേന്ദ്ര സർക്കാർ 500 രൂപ നിക്ഷേപിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമാണിത്. മൂന്നുമാസത്തേയ്ക്കാണ് 500 രൂപ പ്രകാരമാണ് നിക്ഷേപിക്കുക.

എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ുൃപമം ഉടൻ പിൻവലിക്കാൻ അനുവദിക്കുന്നതല്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം ക്രമം അനുസരിച്ചാവും അക്കൗണ്ടിൽ പണം എത്തുക. ഏപ്രിൽ 9 വരെ പണം പിൻവലിക്കുന്നതിനും ഈ ക്രമം അനുസരിച്ചാവണം.

അക്കൗണ്ട് നമ്പർ അവസാനിക്കുന്നത് 0,1 ആണെങ്കിൽ ഏപ്രിൽ 3നും
2,3 – ഏപ്രിൽ 4
4,5- ഏപ്രിൽ 7
6,7- ഏപ്രിൽ 8
8,9- ഏപ്രിൽ 9
എന്നിങ്ങനെ ആയിരിക്കും.

എന്നാൽ, ഏപ്രിൽ ഒമ്പതാം തീയതിക്കുശേഷം എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്.

മാത്രമല്ല, റൂപേ കാർഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിൻവലിക്കാം. ഏത് ബാങ്കിന്റെ എടിഎം സേവനം ഇതിനായി ഉപയോഗിച്ചാലും ചാർജ് ഈടാക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top