Advertisement

നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യ പ്രവർത്തകരെ ക്വാറന്റീൻ ചെയ്യുന്നതിൽ വീഴ്ച; ഡോക്ടർമാരിൽ ചിലർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ ഉൾപെടെ നടത്തി : പി.ടി തോമസ് എംഎൽഎ

April 2, 2020
1 minute Read

നെടുമ്പാശേരി വിമാനത്താവളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിച്ച ആരോഗ്യ പ്രവർത്തകരെ ക്വാറന്റീൻ ചെയ്യുന്നതിൽ വീഴ്ചയെന്ന് പിടി തോമസ് എംഎൽഎ. ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പി.ടി തോമസിന്റെ ആരോപണം. മെഡിക്കൽ സംഘത്തിലുള്ള ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലയാണ് നടപടിയുണ്ടായതെന്നും പി.ടി തോമസ് ആരോപിച്ചു.

ഡ്യൂട്ടി നിർവഹിച്ചവർ പിന്നീട് ആശുപത്രികളിൽ തിരികെ പ്രവേശിച്ച് ജോലി ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ മാർച്ച് 29നാണ് ഒപ്പമുണ്ടായിരുന്നവർക്ക് ക്വാറന്റീൻ നിർദേശിച്ചതെന്നും പി.ടി തോമസ് ആരോപിച്ചു. വിമാനത്താവളത്തിൽ ഡ്യൂട്ടി ചെയ്ത ഡോക്ടർമാരിൽ ചിലർ തിരികെയത്തിയ ശേഷം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ ഉൾപെടെ നടത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പിടി തോമസ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഇതുവരെ രണ്ട് ആരോഗ്യപ്രവർത്തകർക്കാണ് എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ആരോഗ്യ പ്രവർത്തകർക്കായി നിർദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top