Advertisement

കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: മൂന്നുപേര്‍ അറസ്റ്റില്‍

April 2, 2020
1 minute Read

കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ശാസ്താംകോട്ടയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഫൈസല്‍, ഷറഫുദീന്‍, അഫ്‌സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശാസ്താംകോട്ടയില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടുകാരോട് ആഘോഷം നിര്‍ത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചെങ്കിലും ഇത് അംഗീകരിക്കാതെ ഇവര്‍ ആഘോഷം തുടരുകയായിരുന്നു.

പത്തനംതിട്ടയില്‍ നിന്ന് അടക്കം എത്തിയവര്‍ ആഘോഷത്തിലുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. വിവരം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ ഗേറ്റ് പൂട്ടിയശേഷം മര്‍ദിക്കുകയായിരുന്നു. ശാസ്താംകോട്ടയില്‍ നിന്ന് പൊലീസ് എത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിച്ചത്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top