ലോക്ക് ഡൗൺ സമയത്ത് നിയമത്തിൽ ഇളവില്ല; അമിതവേഗക്കാർക്ക് മുന്നറിപ്പുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിരത്തുകളിൽ ആളൊഴിഞ്ഞ സാഹചര്യത്തിൽ വാഹനവുമായി അമിതവേഗത്തിൽ പായുന്നവർക്ക് മുന്നറിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ലോക്ക് ഡൗൺ സമയത്ത് നിയമത്തിൽ ഇളവൊന്നുമില്ലെന്നും അമിത വേഗതയിൽ പായുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുമെന്നുമുള്ള മുന്നറിയിപ്പാണ് നൽകുന്നത്. മോട്ടാർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രോൾ രൂപത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്.
അമിത വേഗതയ്ക്ക് 1500 രൂപയും കർഫ്യൂ ലംഘിച്ചതിന് 10,000 രൂപ പിഴയും രണ്ട് വർഷം തടവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here