Advertisement

ബഹ്‌റൈനിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 97 ഇന്ത്യക്കാർ

April 3, 2020
1 minute Read

ബഹ്‌റൈനിൽ കൊവിഡ് -19 സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സെറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ രണ്ട് പേർ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 113 വിദേശ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്.

Read Also: ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ക്ക് രാത്രി എട്ടു വരെ അനുമതി

ബഹ്റൈനിൽ 66 വിദേശ തൊഴിലാളികൾക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആകെ 74 പേർക്കാണ് വ്യാഴാഴ്ച ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ 47 വിദേശ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാ തൊഴിലാളികളെയും താമസസ്ഥലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ക്വാറന്റൈനിൽ കഴിഞ്ഞവർ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച കൊവിഡ് ബാധിച്ച 44 പേരാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്. ഇതോടെ ബഹ്റൈനിൽ കൊവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 381 ആയി.

 

bahrin, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top