ജീവനക്കാരെ ജോലിക്കു വിളിച്ച ബാങ്കുകളുടെ നടപടിയെ ചോദ്യം ചെയ്ത പൊലീസിനെതിരെ പരാതിയുമായി ബാങ്കേഴ്സ് സമിതി

കൂടുതൽ ജീവനക്കാരെ ജോലിക്കു വിളിച്ച ബാങ്കുകളുടെ നടപടിയെ ചോദ്യം ചെയ്ത പൊലീസിനെതിരെ ബാങ്കേഴ്സ് സമിതി സർക്കാരിനും ഡിജിപിക്കും പരാതി നൽകി. ജൻധൻ അക്കൗണ്ടിലേക്കുള്ള പണത്തിന്റെയടക്കം വിതരണം നടക്കുന്നതിനാൽ ബാങ്കുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ ബാങ്ക് തിരികെ തിരിച്ചു വിളിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ പെൻഷൻ വാങ്ങാനും വൻ തിരക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തിന് കൂടുതൽ ജീവനക്കാർ ആവശ്യമാണെന്ന് ബാങ്കേഴ്സ് സമിതി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു കൂടുതൽ ജീവനക്കാരെ ജോലി ചെയ്യിപ്പിച്ചതിനെതിരെ കോട്ടയത്തടക്കം പലയിടത്തും ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
Story highlight:bankers committe, filed, a complaint against the police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here