ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു
![](https://www.twentyfournews.com/wp-content/uploads/2020/04/Untitled-55-1.jpg?x93056)
ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 35കാരനായ ഡോക്ടർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടി. കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവരുടെ കോവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും.
ധാരാവിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് കേസാണിത്. ധാരാവിയിലെ ക്ലിനിക്കിൽ കൂടാതെ സ്വകാര്യ ആശുപത്രിയിൽ സർജനായും ഡോക്ടർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഡോക്ടറുടെ യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും കണ്ടെത്താൻ ശ്രമം തുടങ്ങിയതായി മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ 56 കാരൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാൾ താമസിച്ചിരുന്ന കെട്ടിടം സർക്കാർ ഒഴിപ്പിക്കുകയും മുഴുവൻ താമസക്കാരെയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മറ്റെരാൾക്കും ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അതീവ ജാഗ്രതയിലാണ് ആരോഗ്യപ്രവർത്തകർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here