Advertisement

സംസ്ഥാനത്തിന് അഭിമാനം: കൊവിഡ് ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു

April 3, 2020
1 minute Read

കൊവിഡ് ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു. റാന്നി സ്വദേശികളായ 93 വയസുള്ള തോമസും 87 വയസുള്ള മറിയാമ്മയുമാണ് ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മക്കളില്‍ നിന്നാണ് വൃദ്ധദമ്പതിമാര്‍ക്ക് രോഗം ബാധിച്ചത്.

ഒരു മാസക്കാലമായി നടത്തിയ കൂട്ടായ യജ്ഞത്തിന്റെ ഭാഗമായാണ് രോഗം ഭേദമായതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് കണ്ടിരുന്നത്. മറ്റ് രോഗങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. കൊവിഡ് 19 ബാധിച്ച ശേഷം രോഗം ഭേദമായി മടങ്ങുന്ന ഏറ്റവും പ്രായം കൂടിയയാളാണ് തോമസ്.

നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഫലം ലഭിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്നറിയാന്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവര്‍ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ഇവരുടെ മക്കളും കൊച്ചുമകനും ദിവങ്ങള്‍ക്ക് മുന്‍പ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top