Advertisement

പത്തനംതിട്ട ജില്ലയിൽ ലോക്ക് ഡൗൺ ലംഘിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്ത്

April 3, 2020
0 minutes Read

പത്തനംതിട്ട ജില്ലിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുനന വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പും രംഗത്ത്. ജില്ലയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. നിരത്തുകളിൽ വീണ്ടും വാഹനങ്ങൾ സജീവമാകാൻ തുടങ്ങിയതോടെയാണ് പരിശോധന കർശനമാക്കിയത്.

പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ നിയമങ്ങൾ കാറ്റിൽ പറത്തി നവാഹനവുമായി കറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ലോക്ക് ഡൗൺ ലംഘനങ്ങളെ തടയാൻ പൊലീസിനൊപ്പം മോട്ടോർ വാഹന വകുപ്പും രംഗത്തുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരോട് ആദ്യം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും.

എന്നാൽ, വീണ്ടും ഈ നിർദേശങ്ങൾ ലംഘിച്ച പുറത്തിറങ്ങുന്നവർക്കെതിരെയാണ് നടപടിയുണ്ടാവുക. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത ആദ്യ ദിനങ്ങളിൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനുമൊപ്പം നിന്നായിരുന്നു പ്രവർത്തനം. തുടർന്ന് വാഹനയാത്രികരുടെ എണ്ണം കൂടിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് വീണ്ടും പരിശോധനയുമായി ഇറങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top