സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് അത് സംഭാവന ചെയ്യാം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന 17 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് അവ സംഭാവന ചെയ്യാം. സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് ആവശ്യമില്ല എന്ന തോന്നുന്നവര്‍ക്ക് ആ കിറ്റ് കൂടുതല്‍ ആവശ്യമുള്ള മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കും. അതിനു കഴിവും ന്നദ്ധതയുമുള്ളവര്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അതില്‍ Donate My kit എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അവിടെ നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിച്ചാല്‍ മതിയാകും.
ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. നിത്യവേതനക്കാര്‍, സ്ഥിരവരുമാനമില്ലാത്തവര്‍, ചെറുകിട കര്‍ഷകര്‍, തുടങ്ങി കാര്യമായ നീക്കിയിരിപ്പു കൈയിലില്ലാത്തവര്‍ ഒരുപാടുണ്ട്. അവരിലേക്ക് നിങ്ങള്‍ സംഭാവന ചെയ്യുന്ന കിറ്റ് എത്തും.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here