നിരോധനാജ്ഞ ലംഘനം; കൊച്ചിയിലും കോട്ടയത്തും 38 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ കാലത്ത് നിരോധനാജ്ഞ ലംഘിച്ച് കുർബാനയും, നമസ്‌ക്കാരവും നടത്തിയ വ്യത്യസ്ത സംഭവങ്ങളിൽ 38 പേർ പിടിയിൽ. കൊച്ചിയിലും, കോട്ടയത്തുമായാണ് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് നടന്നത്. മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിന് 54 കേസുകൾ രജിസ്റ്റർ ചെയ്തു.
എറണാകുളം പുത്തൻ കുരിശ് കക്കാട്ടുപാറ യാക്കോബായ സെന്റ് മേരീസ് പള്ളിയിലാണ് ഇന്ന് പുലർച്ചെ നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. വൈദീകനടക്കം 5 പേരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കോട്ടയം ഈരാറ്റുപേട്ടയിൽ ജുമ നമസ്‌കാരത്തിനെത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തന്മയ സ്‌കൂളിൽ നിന്നുമായിരുന്നു അറസ്റ്റ്. സ്‌കൂൾ പ്രിൻസിപ്പാളും, മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടും.
പത്തനംതിട്ട കുലശേഖര പേട്ടയിൽ വീട്ടിൽ പ്രാർത്ഥന നടത്തിയ 10 പേർ പിടിയിലായി. മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് 54 കേസെടുത്തു. 52 പേർ അറസ്റ്റിലായി. 18 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here