Advertisement

ഏപ്രില്‍ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് എയര്‍ഇന്ത്യ നിര്‍ത്തിവച്ചു

April 4, 2020
2 minutes Read

ഏപ്രില്‍ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് എയര്‍ഇന്ത്യ നിര്‍ത്തിവച്ചു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന് ശേഷമുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. എയര്‍ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ഏപ്രില്‍ 14 വരെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ബുക്കിംഗ് നിര്‍ത്തിവച്ചിരുന്നു. ഏപ്രില്‍ 14-ന് ശേഷം ഏത് തിയതിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള നേരത്തെ വ്യക്തമാക്കിരുന്നു.

Story Highlights- Air India cancels airline ticket booking till April 30, lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top