Advertisement

നിരോധനം ലംഘിച്ച് ജുമുഅ നമസ്‌കാരം; കോഴിക്കോട് 14 പേർക്കെതിരെ കേസ്

April 4, 2020
0 minutes Read

നിരോധനം ലംഘിച്ച് ജുമുഅ നമസ്‌കാരം നടത്തിയ സംഭവത്തിൽ കോഴിക്കോട് 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഫറോക് പാണ്ടിപാട് മസ്ജിദ് ലിവാദിൽ നമസ്‌കാരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്. കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ചാണ് കേസ്. ഫറൂക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതിനിടെ നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ ആളെക്കൂട്ടി നമസ്‌കരിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത തിരൂർ ജില്ല ആശുപത്രിയിലെ ഡോക്ടർ അലി അഷ്‌റഫിനെ ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. മാർച്ച് 26 ന് തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദിൽ ഇരുപതോളം പേരുമായി നമസ്‌കാരം നടത്തിയത്തിനായിരുന്നു പൊലീസ് നടപടി. കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളും ആരാധനാലയങ്ങളും അടച്ചിടാൻ പൊലീസ് നിർദേശം നിലനിൽക്കെയാണ് ഇയാൾ നമസ്‌കാരത്തിന് നേതൃത്വം നൽകിയത്. വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top