കൊവിഡ് 19: എംഎൽഎമാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആരംഭിച്ചു

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ എംഎൽഎമാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആരംഭിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ഓഫീസോ പിആർഡിയോ ഒരു വാർത്താക്കുറിപ്പ് പോലും കോൺഫറൻസിംഗിനെപ്പറ്റി പുറത്ത് വിട്ടിരുന്നില്ല. മുഖ്യമന്ത്രിയോടൊപ്പം ആരോഗ്യമന്ത്രി, റെവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരൊക്കെ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.
വൈകിട്ട് മൂന്നരക്കാണ് കൂടിക്കാഴ്ച ആരംഭിച്ചത്. 14 ജില്ലാ കളക്ടറേറ്റുകളിലെ കോൺഫറൻസ് ഹാളുകളിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ജനപ്രതിനിധികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. ലോക്ക്ഡൗൺ, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, ദുർബല വിഭാഗങ്ങൾക്കുള്ള സഹായധനം തുടങ്ങിയവയൊക്കെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.
Story Highlights: CM pinarayi vijayan video conference with mlas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here