സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് ഐസിഡിഎസ് ജീവനക്കാരെ ചുമതലപ്പെടുത്തി: മന്ത്രി കെ കെ ശൈലജ

നിലവിലെ കൊവിഡ് – 19 പ്രതിസന്ധി നമ്മുടെ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സൃഷ്ടിച്ച നിരവധി വെല്ലുവിളികള്‍ ലഘൂകരിക്കുന്നതിന് സാമൂഹ്യനീതി, വനിതാ-ശിശു വികസന വകുപ്പുകള്‍ ഫലപ്രദമായ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും എഴുപതിനായിരത്തിലധികം വരുന്ന ഐസിഡിഎസ് (സംയോജിത ശിശു വികസന സേവന പദ്ധതി) ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ട്രാന്‍സ്ജെന്റര്‍ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ ശാരീരിക, മാനസിക, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി IMHANS പ്രത്യേക സേവനങ്ങളും നല്‍കുന്നുണ്ട്.
കൂടാതെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കും വിവിധ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ലോകത്ത് വ്യാപിച്ചിട്ടുള്ള കൊവിഡ് -19 പോലുള്ള ഒരു പ്രതിസന്ധിയുടെ മധ്യത്തില്‍, സുരക്ഷാവലകളും, അക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന സേവനങ്ങളും, ഒരുക്കുന്നതിന് പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
രാജ്യത്ത് ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനകേസുകള്‍ രണ്ടു മടങ്ങ് വര്‍ധിച്ചതായും ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്ക് പുറമെ, കൂടുതല്‍ നടപടികള്‍ കൈകൊള്ളാനും, ഇതുസംബന്ധിച്ച് വിശദമായ കര്‍മ പദ്ധതി രൂപീകരിക്കാനും, സംസ്ഥാനത്തെ സാമൂഹ്യനീതി, വനിതാശിശു വികസന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Story Highlights: coronavirus, k k shailaja,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here