ലോക്ക് ഡൗണ്‍ : വിരസത മാറ്റാന്‍ ദിവസവും പുതിയ പാട്ടുകളുമായി സംഗീത സംവിധായകന്

കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വിരസതയകറ്റാന്‍ ദിവസവും ഒരോ പുത്തന്‍ ഗാനങ്ങളുമായി സംഗീത സംവിധായകന് സെജോ ജോണ്‍. ഇതിനോടകം ഒരുപിടി മികച്ച മലയാള ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സെജോ ലോക്ക്ഡൗണ്‍ കാലത്തെ ഒരോ ദിവസവും ഒരു പുതിയ പാട്ട് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. പാട്ട് എഴുതി ചിട്ടപ്പെടുത്തുകമാത്രമല്ല സെജോ ചെയ്യുന്നത്. തന്റെ ഗിറ്ററിന്റെ സഹായത്തോടെ മനോഹരമായി പാടി ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുകയും ചെയ്യും.
‘അതിര്‍ത്തികള്‍ അടഞ്ഞു കിടന്നേക്കാം, നമ്മുടെ ഹൃദയങ്ങളുടെയും ചിന്തകളുടെയും വാതില്‍ തുറന്ന് തന്നെ കിടക്കും’ എന്ന സെജോയുടെ പാട്ടിലെ വരികള്‍ പോലെ തന്നെ വിശാലമാണ് സെജോയുടെ ആശയവും. ‘ലവ് ബീയോണ്ട് ബോര്‍ഡേഴ്സ്’ എന്നാണ് സെജോ ആശയത്തിന് പേര് നല്കിരിക്കുന്നത്. ഓരോ ദിവസവും കിട്ടുന്ന പ്രേക്ഷക പ്രതികരണമാണ് പുതിയ പാട്ട് ചെയ്യാനുള്ള പ്രചോദനമെന്ന്
സെജോ പറയുന്നു.
സ്വന്തം വരികള്‍ക്കും രചയിതാവ് ആന്റോ കറുത്തേടത്തിന്റെ വരികള്‍ക്കും പുറമെ, നാടിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ അയച്ച് തരുന്ന രചനകള്‍ക്കും സെജോ സഗീതം നല്കി ആലപിക്കുന്നുണ്ട്. പൊരുത്തപ്പെടാന്‍ കഴിയാത്ത പല ജോലികളും ചെയ്യുന്ന ആളുകള്‍ക്ക് അവരെ സ്വയം കണ്ടെത്താനും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും, ചിന്തിക്കാനും ഇത് പോലുള്ള ലോക്ക് ഡൗണുകള്‍ സഹായകമാകും എന്നാണ് സെജോ പറയുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ (മമ്മി ആന്‍ഡ് മി, മൈ ബോസ്, മെമ്മറീസ്) സംഗീത സംവിധായകനാണ് സെജോ ജോണ്‍.
Story Highligts- Lockdown: Music director with new songs daily to relieve boredom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here