അയർലൻഡിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

അയർലൻഡിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം സ്വദേശിനിയായ നഴ്‌സ് ബീന ജോർജാണ് മരിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് മലയാളികൾ മരിച്ചതായുള്ള മൂന്നാമത്തെ റിപ്പോർട്ടാണിത്.
അമേരിക്കയിലും സൗദി അറേബ്യയിലുമാണ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. തൊടുപുഴ മുട്ടം സ്വദേശിയായ തങ്കച്ചൻ ഇഞ്ചിനാടാണ് അമേരിക്കയിൽ മരിച്ചത്. ന്യൂയോർക്കിൽവച്ചാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചൻ.
സൗദി അറേബ്യയിൽ മരിച്ചത് മലപ്പുറം സ്വദേശിയാണ്. തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‌വാൻ ആണ് മരിച്ചത്. റിയാദിൽ ടാക്‌സി ഡ്രൈവറായിരുന്നു സഫ്‌വാൻ. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടർന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയോടെയാണ് മരണം സംഭവിച്ചത്. മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കൾ അറിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here