ആരോഗ്യ പ്രവർത്തകർ യോദ്ധാക്കൾ; സുരക്ഷ ഉറപ്പാക്കണം: പ്രിയങ്കാ ഗാന്ധി

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരോ ദിവസവും വർധിക്കുകയാണ്. ഇവരെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ പകരാൻ സാധ്യത വളരെ കൂടുതലും. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധത്തിനായി ഉപകരണങ്ങൾ ലഭ്യതക്കുറവ് അനുഭവപ്പെടുന്നു. അതേസമയം ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് കൊവിഡിനെ പ്രതിരോധിക്കാനായുള്ള സാമഗ്രികളും ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർ മഹാമാരിക്ക് എതിരെ പോരാട്ടം നടത്തുന്നവരാണ്. അവർ കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള സാമഗ്രികൾ ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു.
Read Also: പഞ്ചാബിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്തെ മരണസംഖ്യ ആറ് ആയി
ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ കൊറോണയ്ക്ക് എതിരായി പോരാടുന്ന യോദ്ധാക്കളാണ്. നമ്മുടെ രാജ്യം ഇന്ന് യുദ്ധമുഖത്താണ്. ആരോഗ്യ പ്രവർത്തകർക്കൊപ്പമാണ് നമ്മൾ നിലയുറപ്പിക്കേണ്ടത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കണം. അവരെ സഹായിക്കേണ്ടതും ഇവരുടെ കുടുംബങ്ങളെ സുരക്ഷിതരാക്കേണ്ടതും നമ്മുടെ കർത്തവ്യമാണെന്ന് തന്റെ വിഡിയോ സന്ദേശത്തിലൂടെ പ്രിയങ്ക പറയുന്നു.
हमारे डॉक्टर्स, नर्सिंग स्टाफ, टेक्नीशियन, सफाईकर्मी कोरोना के खिलाफ जंग में योद्धा हैं जो जान की बाजी लगाकर काम कर रहे हैं। इनकी मदद करना, इन्हें और इनके परिवारों को सुरक्षित रखना, हर ढंग से हिमायत करना-हम सबका फर्ज है।
इन जाँबाज योद्धाओं को अपना संदेश दें।#WeAreProudOfYou pic.twitter.com/HUAA1V071J
— Priyanka Gandhi Vadra (@priyankagandhi) April 5, 2020
priyanka gandhi, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here