ലോക്ക്ഡൗണിന് ശേഷം മലപ്പുറത്തെത്തുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയണം: കെ ടി ജലീല്‍

ലോക്ക്ഡൗണിന് ശേഷം മലപ്പുറം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മന്ത്രി കെടി ജലീല്‍. കൊവിഡ് ഭീതി അകലാത്ത സാഹചര്യത്തിലാണ് തീരുമാനം. വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് വീടുകളിലേക്ക് അയക്കുക.
ലോകത്ത് ആകമാനം കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞ്, നിര്‍ത്തലാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ നാട്ടിലെത്തുന്ന പ്രവാസികളെ പ്രത്യേക നിരീക്ഷണത്തിലാക്കിയ ശേഷമേ വീടുകളിലേക്ക് അയക്കുകയുള്ളൂ. ഇതര ജില്ലകളില്‍ നിന്ന് മലപ്പുറത്ത് എത്തുന്നവരും സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവരും അന്യസംസ്ഥാന തൊഴിലാളികളും സമാന രീതിയില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.
വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവാസികളെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയക്കുന്നതിനാല്‍ ഹാന്‍ഡ് ബാഗിന് പുറമെ ലഗേജുകള്‍ കൊണ്ട് വരാതിരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ ലഗേജുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി.
Story Highlights: coronavirus, k t jaleel,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here