കാസർഗോഡ് കൊവിഡ് ആശുപത്രി; പ്രത്യേക മെഡിക്കൽ സംഘത്തിന് പൂർണ തൃപ്തി

കാസർഗോഡ് മെഡിക്കൽ കോളജിലെ കൊവിഡ് ആശുപത്രിയിലെ നിലവിലെ സജ്ജീകരണങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തിന് പൂർണ തൃപ്തി. വെന്റിലേറ്റർ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരാഴ്ചയ്ക്കകം ഒരുക്കുന്നതോടെ കൊവിഡ് ആശുപത്രി പൂർണതോതിൽ സജ്ജമാകുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്ത് നിന്നെത്തിയ 27 അംഗ മെഡിക്കൽ സംഘം ഇന്നലെ രാത്രിയോടെയാണ് കാസർഗോട്ടെത്തിയത്. രാവിലെയോടെ മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിലെത്തിയ സംഘം സജ്ജീകരണങ്ങൾ വിലയിരുത്തി. കൊവിഡ് ബാധിതർക്ക് വേണ്ടി ആദ്യ ഘട്ടത്തിൽ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. പ്രത്യേക മെഡിക്കൽ സംഘം കൊവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. ഇന്നുതന്നെ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന് ഡോ. എസ്എസ് സന്തോഷ് കുമാർ പറഞ്ഞു.
ഡോക്ടർമാർ, രണ്ട് നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് ടീമുകളായി തിരിച്ചാണ് പ്രവർത്തനം നടത്തുക. കൊവിഡ് ഒപി, ഐപി, ഐസിയു. എന്നിവയെല്ലാം ഇവരുടെ മേൽനോട്ടത്തിൽ സജ്ജമാക്കും.നിലവിൽ 56 ബെഡുകൾ ഉള്ള സംവിധാനമാകും ആദ്യം പ്രവർത്തിച്ചു തുടങ്ങുക. ഔദ്യോഗികമായി ഉദ്ഘാടനം നടന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നാല് ദിവസം കൊണ്ട് മെഡിക്കൽ കോളജ് സജ്ജമായത്.
covid care centre, kasarakod, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here