കൊവിഡ് ബാധിച്ച് അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി മരിച്ചു

കൊവിഡ് 19 രോഗം ബാധിച്ച് അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി. ലണ്ടനില്‍ ചികിത്സയ്ക്കിടെ രോഗം ബാധിച്ച കൊല്ലം സ്വദേശിനിയും യുഎഇയില്‍ രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയും മരിച്ചു.
ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഉമ്മന്‍ കുര്യന്‍, ഷോണ്‍ ഏബ്രഹാം, തിരുവല്ല സ്വദേശി ഏലിയാമ്മ ജോണ്‍, ചെങ്ങന്നൂര്‍ സ്വദേശി ശില്‍പ നായര്‍, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ് എന്നിവരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത്. എഴുപതുകാരനായ ഉമ്മന്‍ കുര്യന്‍ കൊട്ടാരക്കര സ്വദേശിയാണ്. പിറവം സ്വദേശി ഏലിയാമ്മ ജോണ്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് ആശുപത്രിയിലെ നഴ്സാണ്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.
കൊല്ലം ഓടനാവട്ടം സ്വദേശി ഇന്ദിരയാണ് ലണ്ടനില്‍ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ലണ്ടനിലെത്തിയത്. മൂത്തമകള്‍ക്കൊപ്പം താമസിക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് കൊവിഡ് ബാധിച്ചത്.
യുഎഇയിലെ അജ്മാനിലും കൊവിഡ് 19 രോഗം ബാധിച്ച് ഒരു മലയാളി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ കോളയാട് സ്വദേശി പടിഞ്ഞേറയില്‍ ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിയാറുകാരനായ ഇയാള്‍ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നാല് ദിവസം മുന്‍പാണ് കടുത്ത പനിയെ തുടര്‍ന്ന് ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here