Advertisement

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ അടിയന്തരാവസ്ഥ; കൊറോണയിൽ പ്രതികരിച്ച് രഘുറാം രാജൻ

April 6, 2020
2 minutes Read

കൊറോണ വൈറസിനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച് മുൻ റിവസർവ് ബാങ്ക് ​ഗവർണർ രഘുറാം രാജൻ. ദരിദ്രർക്ക് വേണ്ടി പണം ചെലവഴിക്കുന്നത് സർക്കാർ വർധിപ്പിക്കണം. മറ്റ് പ്രാധാന്യം കുറഞ്ഞ ചെലവുകൾ വെട്ടിക്കുറയ്ക്കുകയോ കാലതാമസം വരുത്തുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോ​ഗിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ വിഭവങ്ങള്‍ വലിയ പ്രയാസത്തിലാണ്. എന്നാൽ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യേണ്ടത് കൃത്യമായി തന്നെ ചെയ്യണം. വലിയ ധനകമ്മിയുമായി നമ്മള്‍ ഇതിനകം തന്നെ പ്രതിസന്ധിയിലേക്ക് കടന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ ചെലവഴിക്കേണ്ടി വരുമെന്നും രഘുറാം രാജൻ പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും ശമ്പളമില്ലാത്തവരായ മധ്യവര്‍ഗത്തിനും ജോലി തടസപ്പെട്ടാലും അതിജീവിക്കാനാകുമെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. പൊതു, എന്‍ജിഒകളുമായി ബന്ധപ്പെട്ട് ഭക്ഷണം, ആരോഗ്യം പാര്‍പ്പിടം എന്നിവ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story Highlights: greatest Emergency Since Independence says former RBI governor raghuram Rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top