പൂഴ്ത്തിവയ്പ്പ്; 103 കട ഉടമകള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അമിതവിലയും തടയുന്നതിനായി വിജിലന്‍സ് നടത്തിയ പരിശോധയുടെ ഭാഗമായി ക്രമക്കേടുകള്‍ നടത്തിയ 103 കട ഉടമകള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തു.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സംസ്ഥാന വ്യാപകമായി ചില വ്യാപാരികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നതായും ചിലര്‍ വന്‍തോതില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതായും കണ്ടെത്തി. കൂടാതെ പരിശോധനയില്‍ ഒട്ടു മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നും പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും അധിക വില ഈടാക്കിവരുന്നതായും വില പ്രദര്‍ശിപ്പിച്ച സ്ഥാപനങ്ങളില്‍ അതില്‍ പറഞ്ഞിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ തുകയാണ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈടാക്കി വരുന്നതെന്നും കണ്ടെത്തി.
സംസ്ഥാനമൊട്ടാകെ 289 വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തിയ 103 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 24 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും കൊല്ലം ജില്ലയിലെയും കോട്ടയം ജില്ലയിലെയും 10 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയും ഇടുക്കി ജില്ലയില്‍ 13 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും കോഴിക്കോട് ജില്ലയില്‍ 11 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here