Advertisement

കേരള-കർണാടക അതിർത്തി പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

April 7, 2020
0 minutes Read

കേരളവും കർണാടകയും തമ്മിലുള്ള അതിർത്തി പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ തീരുമാനമായതായും അതിനുള്ള പ്രോട്ടോകോൾ നിശ്ചയിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു.

കേരള, കർണാടക ചീഫ് സെക്രട്ടറിമാരുടെ സംയുക്ത യോഗത്തിലാണ് തർക്ക പരിഹാരമുണ്ടായതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. രോഗികളെ കടത്തിവിടുന്നതിൽ മാർഗരേഖഘ തയ്യാറാക്കിയെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ ആ മാർഗരേഖ എന്താണെന്ന് സോളിസിറ്റർ ജനറൽ വിശദീകരിച്ചില്ല.

കേന്ദ്രത്തിന്റെ വിശദീകരണത്തെ തുടർന്ന് കോടതി ഹർജി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്. അതേസമയം, കേരളത്തിന്റെ വാദം സുപ്രിംകോടതി കേട്ടില്ലെന്ന വിമർശനവും ഉയർന്നു.

ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരെയും വിളിച്ചിരുത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top