വളര്‍ത്തുമൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം വീട്ടുകാര്‍ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണം. മൃഗശാലകള്‍ അണുവിമുക്തമാക്കാന്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരിക്കും. വിഷു ഈസ്റ്റര്‍ വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അധികമായി ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാകുന്നത് കച്ചവടക്കാരെ ബാധിക്കും. അതുകൊണ്ട് കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരിക്കും. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് മാത്രമല്ല, സുരക്ഷിത പച്ചക്കറി സമൂഹത്തിന് ലഭ്യമാകുന്നതിനും ഇത് സഹായകമാകും. പഴം, പച്ചക്കറി വ്യാപാരികള്‍ അവര്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ തയാറാകണം.
Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്
ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ ചെറിയ കുറവ് വന്നു. 1745 ട്രക്കുകളാണ് തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്ന് ഇന്ന് വന്നത്. ഇതില്‍ 43 എല്‍പിജി ടാങ്കറുകളും എല്‍പിജി സിലിണ്ടറുകളുമായുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ക് ഡൗണിന് മുന്‍പ് ഒരുദിവസം 227 എല്‍പിജി ടാങ്കുകള്‍ എത്തിയിരുന്നു. കൂടുതല്‍ ട്രക്കുകള്‍ സാധനങ്ങളുമായി എത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കും. സംസ്ഥാനത്തിന്റെ ഭക്ഷ്യസ്റ്റോക്കില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. ഇനിയുള്ള ഘട്ടം മുന്നില്‍ കണ്ട് സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here