കൊവിഡ് 19; ടൂറിസം മേഖലയെ സംരക്ഷിക്കാനുള്ള മാർഗനിർദേശം സർക്കാർ ആലോചനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയെ സംരക്ഷിക്കാനുള്ള മാർഗനിർദേശം സർക്കാർ ആലോചനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റിസോർട്ട് ഉടമകളുടെ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്. ടൂറിസം മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് ബാധയെ തുടർന്ന് വലിയ പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ ടൂറിസം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമടക്കാം ചൂണ്ടിക്കാട്ടിയാണ് ടൂറിസം മേഖലയിലെ പ്രതിനിധികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തിയത്. റിസോർട്ട് ഉടമകളുടെ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യം സർക്കാർ പരിഗണിക്കുന്നുവെന്നും, ടൂറിസം രംഗത്ത് ക്ഷേമനിധി ബോർഡ് സംവിധാനം കൊണ്ട് വരുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖല നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നു മന്ത്രി വ്യക്തമാക്കി. ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കുള്ള പിഴപലിശ ഒഴിവാക്കണമെന്നും, ജിഎസ്ടി റീഫണ്ട് വേഗത്തിലാക്കണമെന്നും ടൂറിസം സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here