Advertisement

ദക്ഷിണ കൊറിയയിലെ പോലെ ഡൽഹിയിലും; ഹോട്ട് സ്‌പോർട്ട് മേഖലകളിൽ വ്യാപക പരിശോധനയ്‌ക്കൊരുങ്ങി കേജ്‌രിവാൾ സർക്കാർ

April 7, 2020
2 minutes Read

ദക്ഷിണ കൊറിയയിലെ പോലെ ഡൽഹിയിലും ഹോട്ട് സ്‌പോർട്ട് മേഖലകളിൽ വ്യാപക പരിശോധനയ്‌ക്കൊരുങ്ങി കേജ്‌രിവാൾ സർക്കാർ. വൈറസ് വ്യാപനം തടയുന്നത് ഒരു ലക്ഷത്തോളം പരിശോധനകൾ നടത്തുമെന്നും കേജ്‌രിവാൾ പറഞ്ഞു.

അഞ്ച് ഘട്ടങ്ങളായുള്ള പരിശോധനയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. അതൊരു 5ടി പ്ലാൻ ആണെന്നും ഇതിനായി വിദഗ്ദരുമായി ചർച്ച നടത്തി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിയിൽ ആദ്യ ടി എന്നത് ടെസറ്റിംഗ് ആണ്.

ഡൽഹിയിൽ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധന നടത്താതിരുന്നാൽ ഏത് വീടിനെയാണ് കൊറോണ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ കൊറിയയിൽ ഈ രീതിയിലാണ് വൈറസ് ബാധിതരായ വ്യക്തികളെ തിരിച്ചറിഞ്ഞതെന്നും ഡൽഹിയും ഈ രീതി അവലംബിക്കാൻ പോവുകായാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം ആളുകൾക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ടെസ്റ്റിങ് കിറ്റുകൾ ഓർഡർ ചെയ്തു കഴിഞ്ഞുവെന്നും. കിറ്റുകൾ എത്തിതുടങ്ങിയതായും. കിറ്റ് വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു.

Story highlight:Delhi like South Korea,  Kejriwal seeks to conduct scrutiny in hot sports sectors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top