Advertisement

കൈയുറ നിര്‍മാണ വ്യവസായങ്ങളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കി

April 7, 2020
1 minute Read

റബര്‍, ലാറ്റക്സ് കൈയുറകള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊറോണ വൈറസ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബര്‍, ലാറ്റക്സ് കൈയുറകളെ സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത്തരം കൈയുറകള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ ഒഴിവാക്കിയത്.

അതേസമയം, കംപ്യൂട്ടര്‍, സ്‌പെയര്‍ പാര്‍ട്ട്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ ഇവയൊക്കെ ആഴ്ചയില്‍ ഏതെങ്കിലും ദിവസം തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി അറയിച്ചു. വാഹനങ്ങള്‍ നന്നാക്കാനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Story Highlights- Glove-manufacturing industries were excluded from lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top