Advertisement

ജനകീയ ഹോട്ടല്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിച്ചു

April 7, 2020
2 minutes Read

കുറഞ്ഞ വിലയ്ക്ക് ഉച്ചയൂണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയില്‍ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ഹോട്ടലില്‍ എത്തി പാഴ്സല്‍ വാങ്ങുന്നവര്‍ക്ക് 20 രൂപയ്ക്ക് ഊണ് കിട്ടും. വീടുകളില്‍ എത്തിക്കണമെങ്കില്‍ അധികം അഞ്ചു രൂപ നല്‍കണം. ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള നഗരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗിലാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യ ദിനം 1000 ഊണുകളാണ് നല്‍കിയത്. അടുത്ത ദിവസം മുതല്‍ മൂന്നു നേരവും കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കാനാണ് ആലോചനയെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തൊട്ടാകെ ജനകീയ ഹോട്ടല്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഓണത്തിനു മുന്‍പ് 1000 ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

 

Story Highlights- janakiya Hotel is also in operation in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top