Advertisement

മദ്യം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയിലായിരുന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

April 7, 2020
1 minute Read

കണ്ണൂരിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയിലായിരുന്ന വ്യക്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മട്ടന്നൂർ സ്വദേശി സുരേഷ് ബാബുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തലശ്ശേരി ജനറൽ ആശുപത്രിയിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയുടെ മുകളിൽ നിന്നാണ് ചാടിയത്. പരുക്കുകളെ തുടർന്ന് സുരേഷ് ബാബുവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ലോക്ഡൗണിന് പിന്നാലെ മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ച പശ്ചാത്തലത്തിൽ മദ്യപാനത്തിന് അടിമയായിരുന്ന നിരവധി പേർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇവർ വേണ്ടിവന്നാൽ വൈദ്യസഹായം തേടണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു.

Story Highlights- alcohol addiction,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top