Advertisement

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

April 7, 2020
1 minute Read

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് 19 ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13 ആയി. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ വേങ്ങര കണ്ണമംഗലം സ്വദേശിനിയായ 45 വയസുകാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 23 വരെയാണ് ഇവര്‍ മുംബൈയിലെ തബലീഗ് പള്ളിയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചത്. മാര്‍ച്ച് 23 ന് വിമാനമാര്‍ഗം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി. പിന്നീട് സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പുറമെയുളള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലങ്കിലും വീട്ടുകാരുമായി അടുത്തിടപഴകി. ഏപ്രില്‍ അഞ്ചിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സാമ്പിള്‍ എടുത്തു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം, ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ഒരാള്‍ കൂടി രോഗമുക്തി നേടി. തിരൂര്‍ പൊന്മുണ്ടം സ്വാദേശിയുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ ഏതാനും ദിവസം കൂടി നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം ഇയാള്‍ ആശുപത്രി വിടും. കഴിഞ്ഞ ദിവസം വാണിയമ്പലം സ്വാദേശിനിയും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ 13 പേരാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.

 

Story Highlights :  covid 19, coronavirus, covid malapuram update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top