Advertisement

അതിർത്തി പ്രശ്‌നം; കർണാടകയുടെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

April 7, 2020
0 minutes Read

അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കർണാടകം സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതിയിൽ. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കാസർഗോട്ട് നിന്നുള്ള രോഗികൾക്ക് കടന്നുപോകാൻ തലപ്പാടി അതിർത്തി തുറന്നു കൊടുക്കാമെന്ന് ഇന്നലെ കർണാടകം കേരളത്തെ അറിയിച്ചിരുന്നു.

രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്ക് കടന്നുപോകാൻ തലപ്പാടി അതിർത്തി തുറന്നു കൊടുക്കണമെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേന്ദ്രസർക്കാരിനായിരുന്നു നിർദേശം. എന്നാൽ, ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അതിർത്തി റോഡുകൾ തുറന്നാൽ കർണാടകയിലെ ജില്ലകളിലേക്ക് കൊവിഡ് രോഗം പടരുമെന്നായിരുന്നു വാദം. തലപ്പാടി വഴി രോഗികളെ കടത്തിവിടണമെന്നും ഇതിനായി മാർഗരേഖ തയാറാക്കണമെന്നും കഴിഞ്ഞതവണ സുപ്രിംകോടതി ഉത്തരവിട്ടു. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ മധ്യസ്ഥതയിൽ കേരള, കർണാടക ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തണമെന്നും നിർദേശിച്ചു.

ഇതിനിടെ, കർണാടകയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കേരളം കോടതിയിൽ മറുപടി നൽകി. അവശ്യ സർവീസുകൾ അനുവദിക്കണമെന്ന കേന്ദ്ര നിർദേശത്തിന് വിരുദ്ധമാണ് അതിർത്തി അടച്ച കർണാടകയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടി. തലപ്പാടി തുറക്കാൻ തീരുമാനിച്ചെങ്കിലും മറ്റ് അതിർത്തി റോഡുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേസ് വീണ്ടും സുപ്രിംകോടതിക്ക് മുന്നിലെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top