Advertisement

ലോക്ക് ഡൗൺ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടണം; തെലങ്കാന മുഖ്യമന്ത്രി

April 7, 2020
2 minutes Read

രാജ്യവ്യാപകമായി ലോക്ക് ഡൗൺ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. ലോക് ഡൗൺ നീട്ടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നതാണ് ഇപ്പോൾ പ്രധാനമെന്നാണ് പ്രധാനമന്ത്രിയെ തെലങ്കാന മുഖ്യമന്ത്രി അറിയിച്ചത്.

ഏപ്രിൽ ആദ്യവാരത്തോടെ തെലങ്കാന കൊവിഡ് മുക്തമാകുമെന്നായിരുന്നു ചന്ദ്രശേഖര റാവു നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, നിലവിലെ അവസ്ഥ തെലങ്കാനയിൽ ശുഭസൂചകമല്ല. നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ 172 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്തു. മാറിയ ഈ സാഹര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്.

സംസ്ഥാനത്ത് രോഗബാധ സ്ഥിരികീരിച്ചവരെ കൂടാതെ പരിശോധന ഫലം കാത്തിരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിന്റെ കൂടി ഫലം എന്താകുമെന്നതിൽ നിശ്ചയമില്ലാത്ത അവസ്ഥയിൽ കടുത്ത ജാഗ്രതയും നിയന്ത്രണങ്ങളും തുടർന്നേ മതിയാകൂ എന്നാണ് തെലങ്കാന മുഖ്യമന്ത്രി പറയുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്താൽ കൊവിഡിന്റെ സാമൂഹീക വ്യാപനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് ചന്ദ്രശേഖർ റാവുവിന്റെ അനുമാനം. ലോക്ക് ഡൗൺ നീട്ടുന്നത് പ്രതിസന്ധി രൂക്ഷമാവാതിരിക്കാൻ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ ആദ്യ ആഴ്ച്ചയോടെ കൊറോണ മുക്തമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്ന സംസ്ഥാനമായിരുന്നു തെലങ്കാന. നിരീക്ഷണത്തിലുള്ളവരും ക്വാറന്റീനിൽ
കഴിയുന്നവരും ചികിത്സയിലുള്ളവരുമായ എല്ലാവരും തന്നെ ഏപ്രിൽ ഏഴാം തീയതിയോടെ പുറത്തിറങ്ങുമെന്നും സംസ്ഥാനം പൂർണമായി രോഗബാധയിൽ നിന്നും മുക്തമാവുമെന്നും കെ ചന്ദ്രശേഖർ റാവു ദിവസങ്ങൾക്കു മുമ്പ് അറിയിച്ചതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തെലങ്കാനയിലേക്ക് പ്രവേശം നിഷേധിച്ചിട്ടുണ്ട്. കൂടുതൽ പേരിലേക്ക് വൈറസം വ്യാപനം ഉണ്ടാകാതിരിക്കാനാണ് ഈ നടപടി.

Story highlight: Telangana CM, has demanded that the lockdown be extended for another two weeks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top