സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,46,686 പേര്; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,686 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,934 പേര് വീടുകളിലും 752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ജില്ലകളിലെ കണക്കുകള്‍
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 8475 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 8379 പേര് വീടുകളിലും 96 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 9432 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9417 പേര് വീടുകളിലും 15 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 7516 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7500 പേര് വീടുകളിലും 16 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 4064 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4055 പേര് വീടുകളിലും ഒന്‍പത് പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 3336 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3332 പേര് വീടുകളിലും നാല് പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 7766 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7752 പേര് വീടുകളിലും 14 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 3057 പേര് നിരീക്ഷണത്തിലാണ്. 3024 പേര് വീടുകളിലും 33 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 15033 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 14996 പേര് വീടുകളിലും 37 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 18386 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 18355 പേര് വീടുകളിലും 31 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 14179 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 14042 പേര് വീടുകളിലും 137 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 21934 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21907 പേര് വീടുകളിലും 27 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 11860 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11850 പേര് വീടുകളിലും 10 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 10561 പേരാണ് നിരീക്ഷണത്തിലുള്ളത്. 10469 പേര് വീടുകളിലും 92 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 11087 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10856 പേര് വീടുകളിലും 231 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here