Advertisement

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകള്‍

April 8, 2020
2 minutes Read

സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 941 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകള്‍. ഇവയിലൂടെ ആകെ 19,24,827 പേര്‍ക്കാണ് ഇതുവരെ ഭക്ഷണം നല്‍കിയത്.  ഇതില്‍ 17,38,192 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന് സര്‍ക്കാരിന്റെ 134 ജനകീയ ഹോട്ടലുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഐസൊലേഷനില്‍ വീടുകളില്‍ കഴിയുന്നവര്‍ക്കും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇതിനായി 941 ഗ്രാമപഞ്ചായത്തുകളിലും 15962 വാര്‍ഡ്തല ഹെല്‍ത്ത് കമ്മിറ്റികളും, 15962 ആരോഗ്യ ജാഗ്രത സമിതികളും, 48817 ദുരന്തനിവാരണ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് 15825 വാര്‍ഡ് തല നിരീക്ഷണ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന വാര്‍ റൂമുകളാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 

Story Highlights- 1037 community kitchens functioning in 941 gram panchayats across the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top