കൊവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ 40 കോടി ജനങ്ങളെ ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളിവിടും; യുഎൻ

ആഗോള സാമ്പത്തികാവസ്ഥയ്ക്ക് തന്നെ കൊവിഡ് 19 വൻ ആഘാതമായിരിക്കും ഏൽപ്പിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിരിക്കും കൊവിഡ് വ്യാപനവും അന്തരഫലങ്ങളും ഉണ്ടാക്കുകയെന്നാണ് ഇന്റർനാഷണൽ ലേബർ അസോസിയേഷൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
അസംഘടിത മേഖലയിലെ തൊഴിലാളികളായിരിക്കും ഇന്ത്യയിൽ ഭീകരമായ തിരിച്ചടി നേരിടേണ്ടി വരിക. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 90 ശതമാനവും അസംഘടിത മേഖലയിൽ നിന്നുള്ളവരാണ്. ഇവരായരിക്കും വരാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഇരകൾ. ദാരിദ്ര്യത്തിലേക്ക് വീണുപോകുമെന്നു ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകുന്ന 40 കോടി ജനങ്ങളും ഇവരാണ്.
ഇന്റർനാഷണൽ ലേബർ അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നത് കൊവിഡ് വ്യാപനം മൂലം ആഗോള തലത്തിൽ 195 മില്യൺ തൊഴിലുകൾ താത്ക്കാലികമായി നഷ്ടമായിട്ടുണ്ടെന്നാണ്. അഞ്ചിൽ നാലുപേർ എന്ന തോതിൽ ആളുകൾ ലോകത്താകമാനം നിലവിലെ സാഹചര്യത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നുണ്ട്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെയാണ് തൊഴിൽ പ്രശ്നത്തിൽ ബുദ്ധിമുട്ടുന്നത്.
കാര്യക്ഷമവും അതേസമയം ദ്രുതഗതിയിലുമുള്ള നടപടികൾ കൊണ്ടു മാത്രമേ ലോകത്തിന് വരാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കൂ എന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരുകൾ ഇപ്പോൾ സ്വീകരിക്കുന്ന സാമ്പത്തിക നിലപാടുകൾ ഭാവിയിലേക്കും കൂടി പ്രയോജനകരമായ രീതിയിൽ ആയിരിക്കണമെന്നാണ് യു എൻ നിർദേശിക്കുന്നത്.
Story highlight: economic crisis, that is causing Covid 19, will throw 40 crore people of India into poverty; UN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here