രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. 5,194 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 149 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 35 മരണവും 773 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 402 പേര് രോഗവിമുക്തി നേടി.
കര്‍ണാടകയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 181 ആയി. മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. തലസ്ഥാനമായ ഭോപ്പാലില്‍ എട്ട് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മധ്യപ്രദേശില്‍ രോഗബാധിതരുടെ എണ്ണം 91 ആയി. ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച നാല്പ്പത്തിയൊന്പതുകാരന് മരിച്ചു. പതിനാറ് പേരാണ് ഇന്‍ഡോറില്‍ ഇതുവരെ മരിച്ചത്.
Story Highlights- coronavirus, covid19, india updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here